SCHOOL EVENTS

കുട്ടികൾക്ക് സ്വന്തം ഭരണഘടന; മാതൃകയായി ആരൂർ ഗവ. എൽ.പി. സ്കൂൾ സീഡ് ക്ലബ്ബ്

  • കുട്ടികൾക്ക് സ്വന്തം ഭരണഘടന; മാതൃകയായി ആരൂർ ഗവ. എൽ.പി. സ്കൂൾ സീഡ് ക്ലബ്ബ്
  • കുട്ടികൾക്ക് സ്വന്തം ഭരണഘടന; മാതൃകയായി ആരൂർ ഗവ. എൽ.പി. സ്കൂൾ സീഡ് ക്ലബ്ബ്

കിളിമാനൂർ : ഭരണഘടനാ ദിനത്തിൽ കുട്ടികൾക്കായി സ്വന്തമായി ഒരു ഭരണഘടന തയ്യാറാക്കി ആരൂർ ഗവൺമെന്റ് എൽ.പി. സ്കൂൾ ശ്രദ്ധേയമായി കുട്ടികളും അധ്യാപകരും ഒത്തു ചേർന്ന് ചർച്ചയിലൂടെ രൂപപ്പെടുത്തിയ "നമ്മുടെ സ്കൂളിൻറെ ഭരണഘടന" കുട്ടികൾ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡൻറ് ശാലു ജി ഏറ്റുവാങ്ങി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായാണ് ഭരണഘടന ദിനത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ സ്കൂൾ ഭരണഘടനയ്ക്ക് രൂപം നൽകിയത്. സാമൂഹ്യ ജീവിതത്തിൽ നിയമങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ചും പൗരജീവിതത്തിൽ ഭരണഘടനയുടെ പ്രസക്തിയെക്കുറിച്ചും പ്രഥമാധ്യാപകൻ ഷഹിൻ പി. . എം കുട്ടികളോട് സംസാരിച്ചു ജനാധിപത്യബോധം, സമത്വവും നീതിയും, അച്ചടക്കവും ഉത്തരവാദിത്വവും, ശുചിത്വബോധം, പ്രകൃതി സംരക്ഷണം, സൗഹൃദ മൂല്യങ്ങൾ, പഠനവും വായനയും ,പൊതുമുതൽ സംരക്ഷണം തുടങ്ങി എട്ടു മേഖലകളെ കേന്ദ്രീകരിച്ചാണ് സ്‌കൂൾ ഭരണഘടന രൂപപ്പെടുത്തിയത് രാഷ്ട്രത്തിൻ്റെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും വിദ്യാലയം ഒരുക്കുന്ന സാമൂഹ്യവൽക്കരണത്തിന്റെ ഭാഗമായിത്തന്നെ നേടിയെടുക്കാൻ കൊച്ചു കൂട്ടുകാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഭരണഘടനാദിനാചരണം സംഘടിപ്പിച്ചത് എസ് ആർ ജി കൺവീനർ ഷൈജു സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് മിനി ടീച്ചർ നന്ദിയും പറഞ്ഞു

November 27
12:53 2026

Write a Comment

Related Events