ചിറകുള്ള കൂട്ടുകാർ : പക്ഷികളെ അറിഞ്ഞ് അരൂർ ഗവ. എൽ.പി.എസ്. സീഡ് ക്ലബ്ബ്
ആരൂർ: ദേശീയ പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ച് ആരൂർ ഗവൺമെന്റ് എൽ.പി.എസിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ചിറകുള്ള കൂട്ടുകാർ' എന്ന പേരിലാണ് പരിപാടികൾ ഒരുക്കിയത്. കുട്ടികളിൽ പ്രകൃതിസ്നേഹവും പക്ഷികളോടുള്ള കരുതലും വളർത്തുക, പക്ഷികളുടെ വൈവിധ്യവും ആവാസവ്യവസ്ഥയും അവയുടെ സംരക്ഷണത്തിന്റെ ആവശ്യകതയും തിരിച്ചറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി പക്ഷിനിരീക്ഷണം ( Bird watch) സംഘടിപ്പിച്ചു സ്കൂളിന് തൊട്ടടുത്ത് പാടശേഖരത്തോട് ചേർന്ന് മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശമായിരുന്നു പക്ഷി നിരീക്ഷണത്തിനായി തെരഞ്ഞെടുത്തത് പക്ഷികളെ നേരിട്ട് നിരീക്ഷിച്ച് അവയുടെ പ്രത്യേകതകൾ കണ്ടെത്തി പക്ഷിപ്രൊഫൈൽ തയ്യാറാക്കുന്ന പ്രവർത്തനത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു പക്ഷികളുടെ രൂപം, ശബ്ദം, ഭക്ഷണരീതി, ആവാസവ്യവസ്ഥ തുടങ്ങിയ സവിശേഷതകൾ മനസ്സിലാക്കുന്നതിനും അവയെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനും പക്ഷി നിരീക്ഷണം എന്ന നേരനുഭവം അവസരമൊരുക്കി പക്ഷിനിരീക്ഷണ രംഗത്തെ അഗ്രഗാമികളായ ഡോക്ടർ സാലിം അലി , ഇന്ദുചൂഡൻ എന്നിവരെ അനുസ്മരിക്കുകയും പക്ഷികളെക്കുറിച്ച് കൂടുതൽ അറിയാൻ സഹായകമായ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു പി ടി എ പ്രസിഡൻ്റ് ശാലു , പ്രഥമാധ്യാപകൻ ഷഹിൻ പി.എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി സീഡ് ക്ലബ് അംഗങ്ങളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
