SCHOOL EVENTS

ലോക ശാസ്‌ത്ര ദിനത്തിൽ വിത്തുകളുടെ വൈവിധ്യവുമായി വിത്തുത്സവംസംഘടിപ്പിച്ച് സീഡ് ക്ലബ്ബ്

  • ലോക ശാസ്‌ത്ര ദിനത്തിൽ വിത്തുകളുടെ വൈവിധ്യവുമായി വിത്തുത്സവംസംഘടിപ്പിച്ച് സീഡ് ക്ലബ്ബ്

കിളിമാനൂർ : ലോകശാസ്ത്രദിനത്തിൽ വിത്തുത്സവം സംഘടപ്പിച്ച് ആരൂർ ഗവ.എൽ പി .എസ് സീഡ് ക്ലബ്ബ്. വിത്തുത്സവത്തിൻ്റെ ഭാഗമായി സ്‌കൂൾ മുറ്റത്ത് ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിങ്ങനെ വിവധയിനം വിത്തുകളുടെ പ്രദർശനം സംഘടിപ്പിച്ചു പൈതൃക നെൽവിത്തുകളുടെ കാവലാളായ ചെറുവയൽ രാമൻ സ്മരണാർഥം സജ്ജീകരിച്ച ചെറുവയൽ രാമൻ ചത്വരത്തിൻ്റെ ഉദ്ഘാടനവും നടന്നു നാടൻ നെൽവിത്തുകളുടെ ഞാറുകൾ, ചെറുവയൽ രാമൻ പകന്ന സന്ദേശങ്ങൾ, അദ്ദേഹത്തിൻ്റെ ആത്മകഥ എന്നിവ ചത്വരത്തിൽ ഉൾപ്പെടുത്തി വിത്തുകളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കി സ്ഥാപിച്ച സീഡ് ബാങ്കിന് തുടക്കം കുറിച്ചു ചീരപ്പാട്ട് ,വിത്തു ചൊല്ലുകൾ, നെൽവിത്തിൻ്റെ കഥ എന്നിവയുടെ അവതരണങ്ങളും ചെറുവയൽ രാമൻ അനുസ്‌മരണവും കൂട്ടുകാർ നിർവഹിച്ചു. വിത്തുത്സവം കൃഷി അസിസ്റ്റന്റ് ഷൈജു ബി നിർവഹിച്ചു. കർഷകനും മടവൂർ കാർഷികകൂട്ടായ്‌മ പ്രതിനിധി സജിത് മടവൂർ കുട്ടികളുമായി സംവദിച്ചു. .പി.ടി.എ പ്രസിഡന്റ് ശാലു.ജി അധ്യക്ഷയായ പരിപാടിയിൽ പ്രഥമാധ്യാപകൻ ഷഹിൻ പി എം സ്വാഗതം പറഞ്ഞു. അധ്യാപകരായ ഷൈജു എസ്. എസ്, ജി, ഗിരീഷ്കുമാർ . സി.ജിൻസി, ജി.ലതകു മാരി, തുടങ്ങിയവർ സംസാരിച്ചു.സീനിയർ അസിസ്റ്റന്റ് മിനി വി ആർ നന്ദി പറഞ്ഞു.

November 25
12:53 2026

Write a Comment

Related Events