SEED News

സീഡിന്റെ 9-ാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി



തൃശ്ശൂര്‍: . തൃശ്ശൂര്‍, ചാവക്കാട്, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലകളിലായി ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിറില്‍ വെച്ചാണ് തൃശ്ശൂര്‍ വിദ്യാഭ്യാസജില്ലയിലെ ഉദ്ഘാടനം സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ലൈജു എടക്കളത്തൂര്‍ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ 'ജെം ഓഫ് സീഡ്' ആയി തിരഞ്ഞെടുക്കപ്പെട്ട രാമവര്‍മ്മപുരം ഗവ.യു.പി.എസിലെ എസ്.അപ്പു നാട്ടുമാവിന്‍തൈ വെച്ച് ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജി.ചന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഒ. ചുമ്മാര്‍ അധ്യക്ഷനായി. ശ്രീരാമകൃഷ്ണമഠം പ്രസിഡന്റ്  സ്വാമി സദ്ഭവാനന്ദ, ഫെഡറല്‍ ബാങ്ക് അസി.വൈസ്. പ്രസിഡന്റ് റെജി തോമസ് എന്നിവര്‍ മുഖ്യാതിഥികളായി.
മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍, സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. ഒ.എല്‍.പയസ്സ്, സീസണ്‍ വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നിസാര്‍, പി.ടി.എ. പ്രസിഡന്റ് രാമദാസ്, വാര്‍ഡ് മെമ്പര്‍ പുഷ്പലത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.എസ്. ഹരികുമാര്‍ സ്വാഗതവും സീഡ് കോര്‍ഡിനേറ്റര്‍ എം.എസ്. രാജേഷ് നന്ദിയും പറഞ്ഞു.
'നാട്ടുമാഞ്ചോട്ടില്‍' പദ്ധതയിലേക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാട്ടുമാവ്ഇനങ്ങള്‍ ശേഖരിച്ച ടി.സുമംഗലയ്ക്ക് ഫെഡറല്‍ ബാങ്ക് അസി. വൈസ് പ്രസിഡന്റ് റെജി തോമസ് പുരസ്‌കാരം നല്‍കി.






June 07
12:53 2017

Write a Comment