SEED News

നാട്ടുമാവിന്‍ തൈ നട്ട് മാതൃഭൂമി സീഡ് പദ്ധതിക്ക് പരിസ്ഥിതിദിനത്തില്‍ തുടക്കം.

സീഡിന്റെ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ജെംഓഫ് സീഡായി തിരഞ്ഞെടുത്ത എ.എസ്.ഹൃദയ്,സീഡ് റിപ്പോര്‍ട്ടര്‍ എ.എസ്.പ്രതുല്‍ 
കൃഷ്ണ  എന്നിവര്‍ ചേര്‍ന്ന് 
നാട്ടുമാവിന്‍ തൈ വെച്ച് തുടക്കം കുറിച്ചപ്പോള്‍. 


ചാവക്കാട്: കൃഷിയും കര്‍ഷകനും മണ്ണും മഴയുമില്ലാതെ മനുഷ്യനില്ലെന്നോര്‍മ്മിപ്പിച്ച് മാതൃഭുമി സീഡിന്റെ ഒമ്പതാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ചാവക്കാട് വിദ്യാഭ്യാസജില്ലയില്‍ പദ്ധതിയുടെ ഉദ്ഘാടനം ചാവക്കാട് അമൃത വിദ്യാലയത്തില്‍ നടന്നു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.എത്രയൊക്കെ ശാസ്ത്ര സാങ്കേതിക പുരോഗതി കൈവരിച്ചാലും കൃഷി ചെയ്യാതെ മനുഷ്യന് നിലനില്‍ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാര്‍ഥികള്‍ക്കിടയില്‍ കൃഷിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്നതിനായി  മാതൃഭുമി  സീഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റീന അധ്യക്ഷയായി.ഫെഡറല്‍ ബാങ്ക് അസി.വൈസ് പ്രസിഡന്റ് അമിത് കുമാര്‍ മുഖ്യാതിഥിയായി.ഗാനരചയിതാവ് വി.കെ. ഹരിനാരായണന്‍, സാഹിത്യ നിരൂപകന്‍ വിജയകുമാര്‍ മേനോന്‍, കൃഷി അസി.ഡയറക്ടര്‍ എസ്.ജി. അനില്‍കുമാര്‍,മാതൃഭുമി സര്‍ക്കുലേഷന്‍ മാനേജര്‍ പി.എം.ധനേഷ്,അധ്യാപിക എന്‍.രമാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗാനരചയിതാവ് ഹരിനാരായണന്‍ നിര്‍വ്വഹിച്ചു.തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ജെംഓഫ് സീഡായി തിരഞ്ഞെടുത്ത എ.എസ്.ഹൃദയ്,സീഡ് റിപ്പോര്‍ട്ടര്‍ പ്രതുല്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ നാട്ടുമാവിന്‍ തൈ നട്ട് പുതിയ അധ്യയന വര്‍ഷത്തിലെ സീഡ് പദ്ധതിക്ക് തുടക്കം കുറിച്ചു.കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ സ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും വിവിധ തരം ഔഷധസസ്യങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.


 




June 07
12:53 2017

Write a Comment