SEED News

സീഡിന്റെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി


സീഡിന്റെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ പ്രവര്‍ത്തനങ്ങള്‍ പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ജെംഓഫ് സീഡായി തിരഞ്ഞെടുക്കപ്പെട്ട എല്‍.ബി.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പി.പി ജോഫിനും ചേര്‍ന്ന് നാട്ടുമാവിന്‍തൈ വെച്ച് തുടക്കം കുറിച്ചപ്പോള്‍. 

 ലോക പരിസ്ഥിതി ദിനത്തില്‍ സീഡിന്റെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ജെംഓഫ് സീഡായി തിരഞ്ഞെടുക്കപ്പെട്ട എല്‍.ബി.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പി.പി ജോഫിനും ചേര്‍ന്ന് നാട്ടുമാവിന്‍തൈ വെച്ച് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി നടന്ന സമ്മേളനം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധി വി.പി.ആര്‍ മേനോന്‍ അദ്ധ്യക്ഷനായിരുന്നു. കെ.ബി ദിലീപ്കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ഫെഡറല്‍ ബാങ്ക് അസി. വൈസ് പ്രസിഡന്റ് ആന്റോ, പരിസ്ഥിതി പ്രവര്‍ത്തകന്‍ ജയന്‍, കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ടി. സുശീല, പി.ടി.എ പ്രസിഡന്റ് കെ.എസ് സന്തോഷ്, പ്രിന്‍സിപ്പാള്‍ സി. മിനി, ഹെഡ്മിസ്ട്രസ്സ് കെ.പി ഉഷപ്രഭ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ് ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.


June 07
12:53 2017

Write a Comment