ആലപ്പുഴ വിദ്യാഭ്യാസ ജില്ല മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം
അമ്പലപ്പുഴ: മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ പ്രവർത്തനോദ്ഘാടനം പുന്നപ്ര വാടയ്ക്കൽ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്നു. ജില്ലാ പോലീസ് മേധാവി വി.എം.മുഹമ്മദ് റഫീക്ക് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കുന്ന മാതൃഭൂമിയുടെ സംരംഭം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. നട്ടുവളർത്തുന്ന മരങ്ങളുടെ പരിചരണം കൃത്യമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ സി.സുരേഷ്കുമാർ അധ്യക്ഷനായി. മുൻ വർഷത്തെ ജെം ഓഫ് സീഡ് വി.അഞ്ജന നാട്ടുമാവിൻതൈ നട്ട് പരിസ്ഥിതി സന്ദേശം നൽകി. നാട്ടുമാഞ്ചോട്ടിൽ പ്രത്യേക പുരസ്കാരം മണ്ണാറശാല യു.പി.സ്കൂള് പ്രധമാധ്യാപകൻ എസ്.നാഗദാസിന് ജില്ലാ പോലീസ് മേധാവി സമ്മാനിച്ചു. ഗ്രാമപ്പഞ്ചായത്തംഗം എസ്.ശശികല, ജില്ലാ പട്ടികജാതി വികസന ഓഫീസർ എ.കെ.ശാന്താമണി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.ഡി.ആസാദ്, ഫെഡറൽ ബാങ്ക് എ.ജി.എം. ബെറ്റി വർഗീസ്, പ്രിൻസിപ്പൽ ബിന്ദു നടേശ്, പ്രഥമാധ്യാപിക ദീപറോസ്, പി.ടി.എ. പ്രസിഡന്റ് മനോരാജ്, സീനിയർ അസിസ്റ്റന്റ് കെ.കെ.ഓമന എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ വിദ്യാഭ്യാസ ജില്ലാപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച്
ജെം ഓഫ് സീഡ് എസ്.അഞ്ജന നാട്ടുമാവിൻതൈ നടുന്നു.
ഉദ്ഘാടകൻ ജില്ലാ പോലിസ് ചീഫ് വി.എം.മുഹമ്മദ്റഫീക്ക്,
ഫെഡറൽബാങ്ക് എ.ജി.എം. ബെറ്റിവർഗീസ്,
എ.ഇ.ഒ. സി.ഡി. ആസാദ് എന്നിവർ സമീപം
June 08
12:53
2017