SEED News

വെളിയന്നൂർ പി.എസ്.എൻ.എം. യു.പി. സ്കൂളിൽ ഓണത്തിന് ഒരുവല്ലം പൂവ് പദ്ധതി

 
വെളിയന്നൂർ പി.എസ്.എൻ.എം. യു.പി.സ്കൂളിൽ ഓണത്തിന് ഒരുവല്ലം പൂവ് പദ്ധതി പ്രഥമാധ്യാപിക ജി.ആർ.ശ്രീലേഖയ്ക്ക് ജമന്തിത്തൈകൾ നൽകി പി.ടി.എ. പ്രസിഡൻറ് എം.ഹരിഹരൻ ഉദ്ഘാടനം ചെയ്യുന്നു   
വെള്ളനാട്: വെളിയന്നൂർ പി.എസ്.എൻ.എം. യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരുവല്ലം പൂവ് എന്ന ലക്ഷ്യത്തോടെ ജമന്തിപ്പൂക്കൃഷിക്ക് തുടക്കമായി. പ്രഥമാധ്യാപിക ജി.ആർ. ശ്രീലേഖയ്ക്ക് ജമന്തിത്തൈകൾ നൽകി പി.ടി.എ. പ്രസിഡൻറ് എം.ഹരിഹരൻ ഉദ്ഘാടനം ചെയ്തു. വെള്ളനാട് കൃഷി ഓഫീസർ ടി.ജി.ഉല്ലാസ്‌ കുമാർ, കൃഷി അസിസ്റ്റൻറ് അരുണ, സീഡ് കോഡിനേറ്റർമാരായ എം.എം.ആദർശ്, ജി.ആർ.ഗീത എന്നിവർ പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു. അധ്യാപകരായ രശ്മിചന്ദ്രൻ, ആനി, അശ്വതി, ദീപമോൾ തുടങ്ങിയവർ സംസാരിച്ചു.     

July 23
12:53 2024

Write a Comment