ചാന്ദ്രദിനാഘോഷം നടത്തി
തിരുവനന്തപുരം: ചാന്ദ്രദിനത്തോടനുബന്ധിച്ച് കാട്ടാക്കട ചിന്മയ വിദ്യാലയയിൽ വിദ്യാർഥികൾ വിവിധ പരിപാടികൾ നടത്തി. സീഡ് വിദ്യാർഥികൾ വിവിധ വസ്തുക്കൾ ഉപയോഗിച്ച് ചന്ദ്രയാന്റെ മാതൃക നിർമിച്ചു. തുടർന്ന് അതിന്റെ പ്രദർശനം നടത്തി. പോസ്റ്റർ രചനാമത്സരം, ക്വിസ് മത്സരം, ചന്ദ്രയാൻ വേഷപ്രച്ഛന്ന മത്സരം എന്നിവയുമുണ്ടായിരുന്നു.
July 26
12:53
2024