SEED News

മരുപ്പൻകോട് ഏലായിൽ വിത്തെറിഞ്ഞ് മാതൃഭൂമി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ

കാര്യവട്ടം ഗവ. യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ്‌ അംഗങ്ങൾ കർഷകർക്കൊപ്പം കുതിരക്കാട് മരുപ്പൻകോട് ഏലായിൽ നടത്തിയ വിത്തിടീൽ 
തിരുവനന്തപുരം: കാര്യവട്ടം ഗവ. യു.പി. സ്‌കൂളിലെ കുട്ടികൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർഷകരോടൊപ്പം കുതിരക്കാട് മരുപ്പൻകോട് ഏലായിൽ നടന്ന വിത്തിടീലിൽ പങ്കെടുത്തു. സ്‌കൂളിലെ പൂർവാധ്യാപിക പദ്‌മിനി കുഞ്ഞമ്മയുടെ വയലിലാണ് കുട്ടികളെത്തിയത്. കൃഷി ഓഫീസർ മനു നരേന്ദ്രൻ കൃഷിരീതികൾ വിശദീകരിച്ചു.
നാടൻപാട്ടിന്റെ ശീലുകൾ പാടിക്കൊണ്ട് കുട്ടികൾ വിത്തെറിഞ്ഞു. ഉമ നെൽവിത്താണ് പാടത്തു വിതച്ചത്. പ്രഥമാധ്യാപകൻ കൃഷ്ണൻകുട്ടി മടവൂർ, അധ്യാപകരായ ഫസ്‌ന, അനുജ, ഫൈസൽ, ശരണ്യ, സ്‌കൂൾ എസ്.എം.സി. ചെയർമാൻ പോൾ പീറ്റർ, പി.ടി.എ. അംഗം ജിനുകുമാർ, കൃഷി അസിസ്റ്റന്റ് സുമ, ഹരിതം പ്രവർത്തകരായ എൻ.രത്‌നകുമാർ, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. 

July 26
12:53 2024

Write a Comment