അറിവുമരവുമായി തലക്കാണി സ്കൂള്
കൊട്ടിയൂര്‍: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി തലക്കാണി ഗവ. യു.പി. സ്‌കൂളിലെ നാട്ടുപച്ചക്കൂട്ടം സീഡ് ക്‌ളബ്ബ് അംഗങ്ങള്‍ അറിവുമരം എന്ന പേരില്‍ റോഡ്‌ഷോ സംഘടിപ്പിച്ചു. സീഡ് പോലീസുകാരായ കുട്ടികള്‍ വൃക്ഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പൊതുജനങ്ങളോട് ചോദിക്കുകയും ശരിയുത്തരം പറയുന്നവര്‍ക്ക് ഒരു മരത്തൈ സമ്മാനമായി നല്കുകയും ചെയ്തു.
പരമാവധി തൈകള്‍ നട്ടുവളര്‍ത്താനുള്ള വ്യത്യസ്തമായ ഈ പരിപാടിയില്‍ കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍, വാര്‍ഡംഗങ്ങള്‍, കച്ചവടക്കാര്‍, ടിംബര്‍ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരൊക്കെ പങ്കാളികളായി. സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.കെ.പുഷ്പ, ഷാജി കെ.ടി., വിപിന്‍ കെ., രജിഷ കെ., ഷിന്റോ കെ.സി., ആല്‍വിന്‍ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി. കൂവളം, ഞാവല്‍, കുമിഴ്, ഊദ്, പൂവം, കറവേങ്ങ തുടങ്ങിയ തൈകളാണ് നല്കിയത്.
June 10
12:53
2017