സമുദ്രസംരക്ഷണ ശൃംഖല തീർത്ത് എട്ടിക്കുളം സ്കൂളിലെ സീഡ് കുട്ടികൾ
പയ്യന്നൂര്‍: അന്താരാഷ്ട്ര സമുദ്രദിനാചരണത്തിന്റെ ഭാഗമായി എട്ടിക്കുളം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് സ്മാരക ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ എട്ടിക്കുളം കടലോരത്ത് സംരക്ഷണശൃംഖല തീര്‍ത്തു. സ്‌കൂള്‍ സീഡംഗങ്ങളും ഹരിത ക്ലബ്ബംഗങ്ങളും സമുദ്രസംരക്ഷണ പ്രതിജ്ഞയെടുത്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് അന്നൂര്‍, പ്രഥമാധ്യാപിക ടി.വി.അജിത, ടി.വി.മിനി, ടി.പി.നന്ദന എന്നിവര്‍ സംസാരിച്ചു. എസ്.എം.ശംഭു, ടി.വി.വിലാസിനി, എ.മഹിജ, കെ.വി.ഉഷ, എം.ലജിത എന്നിവര്‍ നേതൃത്വം നല്കി.
June 10
12:53
2017