SEED News

സീഡ് പ്രവര്ത്തകര് മഴക്കുഴികള് നിര്മിച്ചു



ഇരിട്ടി: അങ്ങാടിക്കടവ് സേക്രഡ് ഹാര്ട്ട് ഹയര് സെക്കന്ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ്, എന്.എസ്.എസ്. പ്രവര്ത്തകര് മഴക്കുഴികള് നിര്മിച്ചു. 
സ്‌കൂളിലെ ജലസംരക്ഷണ പ്രവര്ത്തനങ്ങളുടെ ഭാഗമായാണ് മഴക്കുഴി നിര്മാണം.
സ്‌കൂള് മാനേജര് ഫാ. തോമസ് മുണ്ടമറ്റം ഉദ്ഘാടനം ചെയ്തു. പ്രിന്‌സിപ്പില് എന്.ഡി.സണ്ണി, മാതൃഭൂമി സീഡ് കോ-ഓര്ഡിനേറ്റര്മാരായ ഡെന്നി തോമസ്, ജോളി ജോസഫ്, എന്.എസ്.എസ്. പ്രോഗ്രാം ഓഫീസര്, സജയ് പി.സി., റ്റെഡി ജോസഫ്, കെ.സി.മിനിമോള്, ടി.സി.പ്രിന്‌സി എന്നിവര് നേതൃത്വം നല്കി.











June 10
12:53 2017

Write a Comment

Related News