SEED News

മാങ്ങയണ്ടികൾ സ്കൂളിന് കൈമാറി


കണ്ണൂര്‍: പോലീസുകാര്‍ ശേഖരിച്ച മാങ്ങയണ്ടികള്‍ മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടില്‍ പദ്ധതിപ്രകാരം ക്ലബ്ബ് അംഗങ്ങള്‍ക്ക് കൈമാറി. വളപട്ടണം പോലീസാണ് പാലോട്ടുവയല്‍ ആര്‍.കെ. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങള്‍ക്ക് കൈമാറിയത്. സ്റ്റേഷന് മുന്നില്‍ അരനൂറ്റാണ്ടിലേറെ പ്രായമുള്ള ഒരു മാവുണ്ട്. ഇതിന്റെ മാങ്ങയണ്ടികള്‍ പോലീസുകാര്‍ ശേഖരിച്ചാണ് കൈമാറിയത്. ഇവ മുളപ്പിച്ചശേഷം വളപട്ടണം, മന്ന, കളരിവാതുക്കല്‍ പ്രദേശങ്ങളില്‍ നടും. എസ്.ഐ. ശ്രീജിത്ത് കൊടേരി സീഡ് അംഗങ്ങള്‍ക്ക് കൈമാറി. സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.പി.ജയശ്രീ, എം.ജി.സജിത്ത്, ബിജിഷ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 






June 17
12:53 2017

Write a Comment

Related News