നാട്ടുമാഞ്ചോട്ടില്‍ പദ്ധതിയിലേക്ക് മാമ്പഴങ്ങള്‍ ശേഖരിച്ചു
എരുമപ്പെട്ടി : ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മാതൃഭൂമി 'നാട്ടുമാഞ്ചോട്ടില്‍ ' പദ്ധതിയിലേക്ക് നാടന്‍ മാമ്പഴങ്ങള്‍ ശേഖരിച്ചു .മൂവാണ്ടന്‍,പുളിയന്‍ ,പ്രിയൂര്‍ എന്നീ ഇനങ്ങളാണ് ശേഖരിച്ചത്.പരിപാടി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ ഉത്ഘാടനം ചെയ്തു .പി .ടി എ പ്രസിഡന്റ് എം സി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി .ചടങ്ങില്‍ സ്‌കൂളിലെ ജൈവപച്ചക്കറിത്തോട്ടം മാങ്ങാട് സഹകരണ സംഘം പ്രസിഡന്റ് കെ.സി ഫ്രാന്‍സിസ് നിര്‍വഹിച്ചു.ഫോറസ്‌ററ് ഓഫീസര്‍ എ. എന്‍ നൗഷാദ് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു.വാര്‍ഡ് അംഗം സി. കെ രാജന്‍ ,പ്രധാന അദ്ധ്യാപിക സി. പി ഗീത അദ്ധ്യാപകരായ ടി.കെ മുരളി, ടി.പി . ലാലി, സി.എ ലൂസി എന്നിവര്‍ സംസാരിച്ചു.പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും വീടുകളില്‍ നാട്ടുമാവിതൈ വെച്ച് പിടിപ്പിക്കും.ജൂലൈ ആദ്യവാരത്തില്‍ പരിശോധിക്കുന്നതിനായി അദ്ധ്യാപകര്‍ വിദ്യാര്ത്ഥികളുടെ വീടുകളില്‍ എത്തുകയും മികച്ച രീതിയില്‍ മരത്തൈ പരിപാലിച്ചവര്‍ക്ക് സമ്മാനവും നല്‍കും
ചിത്രം: ചിറ്റണ്ട ജ്ഞാനോദയം സ്‌കൂളില്‍ നാട്ടുമാഞ്ചോട്ടില്‍ പദ്ധതിയിലേക്ക് ശേഖരിച്ച മാമ്പഴങ്ങള്‍ വാര്‍ഡ് അംഗം സി.കെ രാജന്‍ സീഡ് കോഓര്‍ഡിനേറ്റര്‍ സി. എ ലൂസിക്ക് കൈമാറുന്നു.
June 17
12:53
2017