SEED News

പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളില്‍ നാട്ടുമാവ് നഴ്‌സറി ഉദ്ഘാടനം ഇന്ന്

പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നാട്ടുമാവ് നഴ്‌സറി ഉദ്ഘാടനം ബുധനാഴ്ച പി.ജെ.ജോസഫ് എം.എല്‍.എ. നിര്‍വഹിക്കും.സ്വാതന്ത്ര്യദിനത്തില്‍ 500 വീട്ടില്‍ നാട്ടുമാവിന്‍തൈകള്‍ നല്‍കുക എന്നതാണു ലക്ഷ്യം. ഇതിനായി 1000 നാട്ടുമാവിന്‍വിത്ത് പോളിബാഗില്‍ നട്ടുവളര്‍ത്തും.കൂടാതെ, സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷസ്മരണാര്‍ഥം കുട്ടികളും അധ്യാപകരും ചേര്‍ന്ന് 70 നാട്ടുമാവിന്‍തൈ നടും. മാതൃഭൂമി സീഡിന്റെ 'നാട്ടുമാഞ്ചോട്ടില്‍' പദ്ധതിയുടെ ഭാഗമായാണ് നഴ്‌സറി നിര്‍മിക്കുന്നത്.സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് കളപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളും പി.ടി.എ. ഭാരവാഹികളും പങ്കെടുക്കും.

June 21
12:53 2017

Write a Comment