environmental News

ചിന്നാറില്‍ ഇതുവരെ കാണാത്ത 16 ഇനം ഉഭയജീവികളെ കണ്ടെത്തി

മൂന്നാര്‍ വന്യജീവി വിഭാഗത്തിലെ ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ 31 ഇനം ഉഭയജീവികളെ കണ്ടെത്തി. അതില്‍ 16 എണ്ണം ചിന്നാറില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയാണ്.

ഐ.യു.സി.എന്‍. ചുവപ്പുപട്ടികയില്‍ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലുള്ളതും മൂന്നാറില്‍ കണ്ടുവരുന്നതുമായ ഗ്രീറ്റ് ഇലത്തവള, മലമുകളിലെ അരുവികളില്‍ കാണുന്ന പച്ചചോല മരത്തവള, വലിയചോല മരത്തവള, 13 മില്ലിമീറ്റര്‍ വലിപ്പംവരുന്ന, ഇന്ത്യയിലെതന്നെ ഏറ്റവും ചെറിയ തവളകളിലൊന്നായ ആനമല രാത്തവള തുടങ്ങി 16 ഇനം തവളകളെയാണ് അധികം കണ്ടെത്തിയത്.

ഉഭയജീവികളുടെയും ഉരഗങ്ങളുടെയും ആദ്യഘട്ടസര്‍വേയ്ക്ക് മൂന്നാര്‍ വന്യജീവിസങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രസാദ് ജി., ചിന്നാര്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭു, കേരള വനഗവേഷണസ്ഥാപനത്തിലെ ഗവേഷകരായ സന്ദീപ് ദാസ്, രാജ്കുമാര്‍, ബയോളജിസ്റ്റായ ഹരീഷ് സുധാകര്‍, വനംവകുപ്പ് ഉദ്യോഗസ്ഥരായ റെജി, സുബിന്‍, മഞ്ചേഷ് എന്നിവര്‍ സര്‍വേയ്ക്ക് നേതൃത്വം നല്‍കി.
 

June 21
12:53 2017

Write a Comment