പനിക്കെതിരേ ജാഗ്രതാ സന്ദേശവുമായി സീഡ് പോലീസ്
പനിക്കെതിരേ ജാഗ്രതാ സന്ദേശവുമായി
സീഡ് പോലീസ്
ചുങ്കത്തറ: പള്ളിക്കുത്ത് ഗവ. യു.പി.സ്‌കൂളിലെ സീഡ് പോലീസിന്റെ നേതൃത്വത്തില് പനിക്കെതിരേ ജാഗ്രതാ പ്രവര്ത്തനങ്ങള് നടത്തി. സീഡ് ക്ലബ്ബ് അംഗങ്ങള്ക്കുപുറമെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കുട്ടികളും രംഗത്തുവന്നു.
സ്‌കൂള് പരിധിയിലെ 170 വീടുകളിലാണ് പരിസ്ഥിതി ക്ലബ്ബ് പ്രവര്ത്തകര് ബോധവത്കരണ പ്രവര്ത്തനം നടത്തിയത്. മാതൃഭൂമി സീഡ് ലഭ്യമാക്കിയ 'പനിക്കെതിരേ ജാഗ്രത' എന്ന ലഘുലേഖ എല്ലാ വീടുകളിലും വിതരണംചെയ്തു. തുടര്ന്ന് വീടിന്റെ പരിസരം നിരീക്ഷിച്ച് വെള്ളം കെട്ടിനില്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. പത്ത് സംഘങ്ങളായി നടത്തിയ ഭവനസന്ദര്ശന പരിപാടിയില് 72 പ്രവര്ത്തകര് പങ്കെടുത്തു.
പ്രഥമാധ്യാപകന് പി.ടി. യോഹന്നാന്, സീഡ് കോ-ഓര്ഡിനേറ്റര് സി. ബാലഭാസ്‌കരന്, ഗൈഡ് ക്യാപ്റ്റന് എ.എസ്. സബിത എന്നിവരും സീഡ് ക്ലബ്ബ് പ്രസിഡന്റ് ഹെനിന് അന്ന, സെക്രട്ടറി റഫീഖ് അനസ്, സ്‌കൗട്ട് ട്രൂപ്പ് ലീഡര് അഭിമന്യു എന്നിവരും നേതൃത്വംനല്കി.
July 08
12:53
2017