SEED News

കൂത്താടി നശീകരണവുമായി വിദ്യാര്‍ഥികള്‍


കൂത്താടി നശീകരണവുമായി വിദ്യാര്‍ഥികള്‍



കോട്ടയ്ക്കല്‍: കൊതുകു പെരുകലിന് പ്രതിരോധമായി വിദ്യാര്‍ഥികള്‍. 
ഇന്ത്യനൂര്‍ കൂരിയാട് എ.എം.യു.പി. സ്‌കൂള്‍ സീഡ് പ്രവര്‍ത്തകരാണ് സ്‌കൂള്‍പരിസരത്തെ വീടുകള്‍ കയറി കൂത്താടികളുടെ വളര്‍ച്ചാകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നത്. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനോടൊപ്പം ഡെങ്കിപ്പനി ബോധവത്കരണവും ലഘുലേഖ വിതരണവും നടന്നു. 
അമ്പതിലേറെ സ്‌ക്വാഡുകളായി അവധിദിവസങ്ങളിലാണ് കുടുംബശ്രീപ്രവര്‍ത്തകര്‍ക്കൊപ്പം കുട്ടികള്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി. ദേവാനന്ദ് ഉദ്ഘാടനംചെയ്തു. 
പ്രഥമാധ്യാപകന്‍ പി. സുരേഷ്, പി. മുഹമ്മദ് ഷാഫി, സീഡ് കോ -ഓര്‍ഡിനേറ്റര്‍ കെ. ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. ബിനോയ് ഫിലിപ്പ്, കെ. ബാബു എന്നിവര്‍ നേതൃത്വംനല്‍കി.


July 08
12:53 2017

Write a Comment

Related News