SEED News

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല നാളെ

ആലപ്പുഴ: മാതൃഭൂമി സീഡ് അധ്യാപക ശില്പശാല ശനിയാഴ്ച ആലപ്പുഴയിൽ നടക്കും. കല്ലുപാലത്തിനു തെക്കുവശമുള്ള എൻ.എസ്.എസ്. യൂണിയൻ ഹാളിൽ  പത്തുമണിക്ക് തുടങ്ങും. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽനിന്നുള്ള അധ്യാപകർക്കാണ് അവസരം.  വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതികളെക്കുറിച്ച് അധ്യപകർക്ക് വിശദീകരിക്കാനും സംശയങ്ങൾ പരിഹരിക്കുന്നതിനുമാണ് ശില്പശാല നടത്തുന്നത്.  ഈ വർഷം എൽ.പി.സ്കൂളുകളും സീഡ് പദ്ധതിയിൽ പങ്കാളികളാകും. സർക്കാരിന്റെ ഹരിതകേരളം പദ്ധതി സീഡുമായി ചേർന്ന് നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ എല്ലാ സ്കൂളുകൾക്കും പദ്ധതി പ്രവർത്തനം നടത്താൻ അവസരമുണ്ട്.

July 08
12:53 2017

Write a Comment

Related News