SEED News

പനി: ബോധവത്കരണവുമായി കുട്ടികള്‍

കോഴിക്കോട്: വെള്ളയില്‍ ഗവ. ഈസ്റ്റ് എല്‍.പി സ്‌കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ പനിക്കെതിരെ ബോധവത്കരണം നടത്തി. മാതൃഭൂമി പ്രസിദ്ധീകരിച്ച ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്തു.
കൗണ്‍സിലര്‍ സൗഫിയ അനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പിലെ പി.വി. രാധാകൃഷ്ണന്‍, വി.ഒ. ഹാജറ, അബ്ദുള്‍ കരീം എന്നിവര്‍ ക്ലാസെടുത്തു. വി.കെ. റൈഹാനത്ത് അധ്യക്ഷയായി. പ്രധാനാധ്യാപകന്‍ സി.കെ. ഫൈസല്‍, എ.ജെ. ജെന്‍സി തുടങ്ങിയവര്‍ സംസാരിച്ചു. 

July 13
12:53 2017

Write a Comment

Related News