നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
നെല്ലിക്കുഴി: - നെല്ലിക്കുഴി ഗവ.ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഓണസദ്യക്ക് ഒരുകൂട്ടം പച്ചക്കറി പദ്ധതിയോടെ തുടക്കം കുറിച്ചു. പച്ചക്കറി തൈകള്‍ നട്ടുകൊണ്ട് ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ലീജിയ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഷിക ക്ലബ്ബിന്റെ കണ്‍വീനര്‍ സജീവ് കെ ബി നേതൃത്വം നല്‍കി. വരുന്ന ഓണത്തിന് വിഷമില്ലാത്ത ജൈവപച്ചക്കറികള്‍കൊണ്ട് സദ്യയൊരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ വീടുകളിലേക്കും ഈ പദ്ധതി വ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങളോടൊപ്പം സീനിയര്‍ അസിസ്റ്റന്റ് സി പി അബു, സതീഷ് ബാബു,അബ്ദുല്‍ ബാരി, ജമീല ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
July 18
12:53
2017