മഴക്കാല രോഗങ്ങളെയും പ്രതിരോധ മാർഗ്ഗങ്ങളേയും കുറിച്ച് ബോധവത്ക്കരണം
നായരമ്പലം ഭവതി വിലാസം ഹയർ സെക്കന്ററി സ്കൂളിലെ മാതൃഭൂമി- സീഡ്
ക്ലബ്ബും JRC യൂണിറ്റും ചേർന്ന് മഴക്കാല രോഗങ്ങളെയും പ്രതിരോധ മാർഗ്ഗങ്ങളേയും കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി ഭവന സന്ദർശനം നടത്തി. വിദ്യാലയം സ്ഥിതി ചെയ്യുന്ന നായരമ്പലം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡാണ് ഭവന സന്ദർശനത്തിനായി തിരഞ്ഞെടുത്തത്.അഞ്ഞൂറിലധികം വീടുകൾ ഉൾപ്പെടുന്ന വാർഡിലെ ഭവന സന്ദർശനത്തിന്റെ ഉദ്ഘാടനം പുത്തലത്ത് ഷാജിയുടെ ഭവനത്തിൽ വച്ച് രണ്ടാം വാർഡ് മെമ്പർ ശ്രീ M S സുമേഷ് നിർവ്വഹിച്ചു.ചടങ്ങിൽ ബോധവൽക്കരണ പരിശീലനം നേടിയ JRC ,മാതൃഭൂമി- സീഡ് ക്ലബ്ബംഗങ്ങൾക്കൊപ്പം സ്കൂളിലെ സീഡ് ക്ലബ്ബ് കൺവീനറും, JRC കൗൺസിലറുമായ ശ്രീമതി സിന്ധു K R, ഹെഡ്മിസ്ട്രസ്സ് ശ്രീമതി M K ഗിരിജ, സീനിയർ അസിസ്റ്റൻറ് ശ്രീമതി Pശ്രീഭദ്ര, അധ്യാപിക ശ്രീമതി സുജാത M V എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളുടെ അധ്യയന സമയം നഷ്ടപ്പെടാത്ത രീതിയിൽ സ്കൂൾ സമയത്തിനു ശേഷവും ,ഒഴിവു ദിവസങ്ങളിലുമായാണ് ഭവന സന്ദർശനത്തിനുള്ള സമയം കണ്ടെത്തിയിട്ടുള്ളത്.