പ്രകൃതിയുമായിണങ്ങി വിദ്യാർഥികളുടെ മഴ ക്യാമ്പ്
പിലാത്തറ: പ്രകൃതിയുമായി ഇണങ്ങി കളിച്ചും രസിച്ചും വിദ്യാര്‍ഥികളുടെ മഴക്യാമ്പ്. കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിതസേനയും ചേര്‍ന്നാണ് മാടായിപ്പാറയില്‍ മഴ നനഞ്ഞ് ഒത്തുകൂടിയത്. സസ്യവൈവിധ്യങ്ങള്‍ കണ്ടറിഞ്ഞും ജീവജാലങ്ങളെ നിരീക്ഷിച്ചും അവര്‍ ക്യാമ്പിനെ സജീവമാക്കി.
ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ആര്‍.അജിത അധ്യക്ഷത വഹിച്ചു. ആനന്ദന്‍ പേക്കടം ക്ലാസെടുത്തു. ഡോ. ജിനേഷ് എരമം, യു.സജിത്ത് കുമാര്‍, രതീഷ് കഴകക്കാരന്‍, പി.മനോജ്, എ.വി.സരസ്വതി എന്നിവര്‍ സംസാരിച്ചു.
July 19
12:53
2017