നാട്ടുമാവിൻ തൈകൾനട്ട് നാട്ടുകഥയുടെ സുൽത്താന് പ്രണാമം
പയ്യന്നൂര്‍: ബഷീര്‍ ചരമദിനത്തില്‍ ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെയും മലയാളഭാഷാ സമിതിയുടെയും നേതൃത്വത്തില്‍ നാട്ടുമാവിന്‍തൈകള്‍നട്ട് നാട്ടുകഥയിലെ സുല്‍ത്താന് പ്രണാമം അര്‍പ്പിച്ചു. സ്‌കൂള്‍ അങ്കണത്തിലെ ബഷീര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ബഷീര്‍ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രവീന്ദ്രന്‍ കാവിലെവളപ്പില്‍ നിര്‍വഹിച്ചു. എഴുത്തുകാരി പി.കെ.ഭാഗ്യലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. പ്രഥമാധ്യാപിക പി.യശോദ അധ്യക്ഷതവഹിച്ചു. പി.ശശിധരന്‍, കെ.സുകുമാരന്‍, ടി.വി .മരളി, കെ.സുലോചന, സി.കെ.രമേശന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, സീഡ് ക്ലബ്ബ് കണ്‍വീനര്‍ അളകനന്ദ എന്നിവര്‍ സംസാരിച്ചു. 'ബഷീര്‍ ദ മാന്‍' ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
July 19
12:53
2017