കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബ് തുടങ്ങി
കണ്ണൂര്‍: കണ്ണാടിപ്പറമ്പ് എല്‍.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങി. നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാണി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.ശോഭ അധ്യക്ഷത വഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.കെ.ജയരാജ്, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.വി.ശ്രീജിത്ത്, രമ്യ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ അടുക്കളത്തോട്ടം പദ്ധതി ഉദ്ഘാടനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു.
July 19
12:53
2017