SEED News

മാതൃഭൂമി സീഡ് ചേര്ത്തല വിദ്യാഭ്യാസ ജില്ലാ അധ്യാപക ശില്പശാല

ചേര്ത്തല: മാതൃഭൂമി സീഡ് ചേര്ത്തല വിദ്യാഭ്യാസ ജില്ലാ അധ്യാപക ശില്പശാല, ചേര്ത്തല ഡി.ഇ.ഒ. കെ.പി.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ചേര്ത്തല എന്.എസ്.എസ്. യൂണിയന്ഹാളില് ചേര്ന്ന യോഗത്തില് ഫെഡറല് ബാങ്ക് ചേര്ത്തല ചീഫ് മാനേജര് വര്ഗീസ് ജോണ് അധ്യക്ഷനായി.
 ഫെഡറല് ബാങ്ക് ചീഫ് മാനേജര് ഡി.അനില്, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് അസി. സര്ക്കുലേഷന് മാനേജര് എ.ആര്. ഉണ്ണികൃഷ്ണന്, സീഡ് എസ്.പി.ഒ.സി. കെ.യു. ശ്രീകാന്ത് എന്നിവര് പ്രസംഗിച്ചു. 
മാതൃഭൂമി ആലപ്പുഴ  യൂണിറ്റിലെ സീനിയര് സബ് എഡിറ്റര് സംജദ് നാരായണന് ക്ലാസെടുത്തു. കഴിഞ്ഞ വര്ഷം മികച്ച പ്രവര്ത്തനം കാഴ്ചവച്ച സീഡ് കോ-ഓര്ഡിനേറ്റര്മാര് അനുഭവങ്ങള് പങ്കുവച്ചു.

July 21
12:53 2017

Write a Comment