SEED News

ഓണത്തിന് ഒരു മുറം പച്ചക്കറി

വിപുലമായ പച്ചക്കറി കൃഷിയുമായി വിദ്യാർഥികൾ...പേരോട് എം.ഐ.എം ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്. എസ്. യൂണിറ്റും മാതൃഭൂമി സീഡും കാർഷീക വികസന കർഷക ക്ഷേമവകുപ്പും ചേർന്ന് ആയിരത്തോളം പച്ചക്കറി വിത്ത് കിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്‌ഘാടനം തൂണേരി പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ ഇബ്രാഹിം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മൊയ്തു പറമ്പത് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ മനോജ് .പി.പി സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് ലീഡർ ഷംനാസ് നന്ദി പറഞ്ഞു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ആശയവുമായി തൂണേരി കൃഷി ഭവന്റെ നേതൃ്ത്വത്തിൽ വിപുലമായ കാർഷീക വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. സീഡ് കോ ഓർഡിനേറ്റർ വിനയ് ചന്ദ്രൻ എം, സ്കൂൾ അക്കാദമിക് കൗൺസിൽ ചെയർമാൻ രഞ്ജിത്ത് എ.കെ , ശശി കൂനന്റവിട, നൗഫൽ കെ.വി, റഷീദ് കെ.പി എന്നിവർ സംസാരിച്ചു.

July 22
12:53 2017

Write a Comment

Related News