SEED News

സീഡ് അധ്യാപക കോ-ഓർഡിനേറ്റർ പരിശീലനം

പാലക്കാട്: ‘സമൂഹനന്മ കുട്ടികളിലൂടെ’ എന്ന ആശയവുമായി മാതൃഭൂമി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സീഡ് പദ്ധതിയുടെ കോ-ഓർഡിനേറ്റർമാരായ അധ്യാപകർക്കുള്ള പരിശീലനം എട്ടിനും പതിനഞ്ചിനും നടക്കും.
പാലക്കാട് വിദ്യാഭ്യാസജില്ലാതല പരിശീലനം എട്ടിന് 9.30 മുതൽ ഒരുമണിവരെ പാലക്കാട് ഹോട്ടൽ ഗസാല ഓഡിറ്റോറിയത്തിലാണ്. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള പരിശീലനം 15ന് 9.30 മുതൽ ഒന്നുവരെ ഷൊർണൂരിലെ ഹോട്ടൽ നിളാ റെസിഡൻസിയിൽ നടക്കും.
മണ്ണാർക്കാട് വിദ്യാഭ്യാസജില്ലാതല പരിശീലനം 15ന് 9.30 മുതൽ ഒന്നുവരെ മണ്ണാർക്കാട് നെല്ലിപ്പുഴ ഹോട്ടൽ ഹിൽവ്യൂ ടവറിൽ നടക്കും. സീഡ് പദ്ധതിയുടെ ഒമ്പതാംവർഷ പ്രവർത്തനോദ്ഘാടനം ജൂൺ അഞ്ചിന് പരിസ്ഥിതിദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. സംസ്ഥാനസർക്കാരിന്റെ ‘ഹരിതകേരളം’ പദ്ധതിയും ഇത്തവണ സീഡുമായി കൈകോർക്കുന്നുണ്ട്.
സീഡ് പദ്ധതിയിൽ പങ്കെടുക്കാൻ സ്കൂളുകൾക്ക് ഇനിയും അവസരമുണ്ട്. ഇപ്പോൾ എൽ.പി. തലം മുതൽ കോളേജ് വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് പദ്ധതിയിൽ പങ്കാളികളാവാം. ഫോൺ: 9846661983.

July 22
12:53 2017

Write a Comment

Related News