SEED News

ട്രാഫിക് ബോധവത്കരണ ക്ലാസ്

ഭീമനാട്: ഗവ. യു.പി. സ്കൂളിൽ ഗതാഗതനിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാപോലീസിന്റെ കീഴിലുള്ള ‘ശുഭയാത്ര സുരക്ഷിതയാത്ര’പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നാട്ടുകൽ എസ്.ഐ. മുരളീധരൻ  ഉദ്ഘാടനം നിർവഹിച്ചു. പോലീസ് ഓഫീസർമാരായ എ. ഫസലുറഹീം, സയ്യിദ് മുഹമ്മദ്, സനിത് എന്നിവർ ക്ലാസ് നയിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. സന്തോഷ്ബാബു അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ കെ. വിജയകൃഷ്ണൻ, എൻ. പാത്തുമ്മ, എസ്.കെ. സൈനുദ്ദീൻ, ഹംസ, സാബിദ്, ഉമ്മുസല്മ, ശ്രീലത, സബിത, എ. പാത്തുമ്മ എന്നിവർ പ്രസംഗിച്ചു. സീഡ് ക്ലബ്ബ് നേതൃത്വം നൽകി.

July 22
12:53 2017

Write a Comment