അനുഭവങ്ങൾ പങ്കുവെച്ചും പഠിച്ചും സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർ
ഒറ്റപ്പാലം : അനുഭവങ്ങളും ഒമ്പതാംവർഷ പ്രവർത്തനത്തിനുള്ള മാർഗനിർദേശങ്ങളും പങ്കുവെച്ച് സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള ശില്പശാല നടത്തി. സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയവുമായി മാതൃഭൂമി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഒറ്റപ്പാലം, മണ്ണാർക്കാട് വിദ്യാഭ്യാസജില്ലാതല പരിശീലനപരിപാടിയാണ് ശനിയാഴ്ച നടന്നത്.
പരിസ്ഥിതിയോടിണങ്ങിയ പ്രവർത്തനമാണ് മാതൃഭൂമി സീഡ് പദ്ധതിയുടേതെന്ന് ഒറ്റപ്പാലം വിദ്യഭ്യാസജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എൻ. അംബികവല്ലി പറഞ്ഞു. വിദ്യാഭ്യാസജില്ലയിലെ പരിശീലനം ഷൊർണൂർ നിളാ റസിഡൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മാതൃഭൂമി യൂണിറ്റ് മാനേജർ എസ്. അമൽരാജ് അധ്യക്ഷനായി. കുളപ്പുള്ളി ഫെഡറൽ ബാങ്ക് മാനേജർ ഹരികൃഷ്ണൻ, ഒറ്റപ്പാലം വിദ്യാഭ്യാസജില്ല എസ്.പി.ഒ. സി.പി. രാഗേഷ് എന്നിവർ സംസാരിച്ചു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.വി. ശ്രീകുമാർ ക്ലാസെടുത്തു.
July 22
12:53
2017