SEED News

മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ്.സ്‌കൂള്‍ ഹരിതവിദ്യാലയത്തിലേക്ക്..... ഹരിതകേരളം മിഷന്‍ മാതൃഭൂമി സീഡ്

കോതമംഗലം: മാതിരപ്പിള്ളി  ഗവ.വി.എച്ച്.എസ്.എസ്.സ്‌കൂളില്‍ ഹരിതകേരളം മിഷനും മാതൃഭൂമി സീഡും ചേര്‍ന്ന് നടപ്പാക്കുന്ന ഹരിതവിദ്യാലയ പ്രഖ്യാപനവും വിവിധ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി.സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്‌കൂള്‍ ശതാബ്ദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹരിതകേരളം മിഷനന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു.ആന്റണി ജോണ്‍ എം.എല്‍.എ.കരനെല്‍കൃഷി ഉദ്ഘാടനം നടത്തി.നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു അധ്യക്ഷയായി.വൈസ് ചെയര്‍മാന്‍ എ.ജി.ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.നഗരസഭ കൗണ്‍സിലര്‍മാരായ കെ.എ.നൗഷാദ്,ജാന്‍സി മാത്യു,ഷീബ എല്‍ദോസ്,പ്രസന്ന മുരളീധരന്‍,സി.പി.എം.ഏരിയ സെക്രട്ടറി ആര്‍.അനില്‍കുമാര്‍,കൃഷി അസിസ്റ്റന്റ് ഇ.പി.സാജു,പ്രൊഫ.ടി.എം.പൈലി,മാതൃഭൂമി  എക്‌സിക്യൂട്ടീവ് റോണി ജോണ്‍,മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ പി.എ.സുഹ്‌റ,എന്‍.എസ്.എസ്.കോഓര്‍ഡിനേറ്റര്‍ ഗുഡ്ഡി ജേക്കബ്,ടി.എസ്.റജി,പി.കെ.മോഹനന്‍ പിള്ള,എം.പി.ടി.്എ.പ്രസിഡന്റ് ദീപ ഷാജു,പി.ടി.എ.പ്രസിഡന്റ് വി.ത്രിവിക്രമന്‍ നായര്‍,എസ്.എം.സി.ചെയര്‍മാന്‍ സി.വി.ജോസ് എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പല്‍ എ.യാസ്മിന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് എ.കെ.ഓമന നന്ദി പറഞ്ഞു.
ഹരിത വിദ്യാലയത്തിന്റെ ഭാഗമായി സ്‌കൂളില്‍ ഔഷധസസ്യ ഉദ്യാനം,കരനെല്‍കൃഷി,ഓണത്തിന് ഒരു മുറം പച്ചക്കറി എന്നിവയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ സ്‌കൂളിന് സമീപത്തെ മുഴുവന്‍ വീടുകളിലും പച്ചക്കറി വിത്ത് വിതരണം ചെയ്യും.
ഹരിത വിദ്യാലയ പ്രഖ്യാപനത്തോടെ സ്‌കൂളും പരിസരവും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഇല്ലാതാക്കുകയാണ് ലക്ഷ്യങ്ങളിലൊന്ന്.വെള്ളം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പിയടക്കം ഒഴിവാക്കും.പകരം പരിസ്ഥിതി സൗഹൃദ വസ്തുവാക്കി മാറ്റും.സ്‌കൂളില്‍ നടത്തുന്ന പരിപാടികളില്‍ ഫ്‌ളക്‌സ്,പ്ലാസ്റ്റിക്‌സ് ഗ്ലാസ് എന്നിവ ഉപയോഗിക്കില്ല.പരിസര ശുചീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും നടപ്പാക്കും.ഉപയോഗ ശേഷം പേനകള്‍ ശേഖരിച്ച് മറ്റ വസ്തുക്കളുടെ നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തും.കുട്ടികളിലൂടെ പദ്ധതി നാടാകെ വ്യാപിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിച്ച് ജലാശയങ്ങളേയും എല്ലാം സംരക്ഷിക്കുന്ന ബൃഹത്തായ പദ്ധതിയാണ്.

July 22
12:53 2017

Write a Comment

Related News