പുറ്റാട് ഗവണ്മെന്റ് എൽ.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനും
പേരാമ്പ്ര: ഭൂമിയെ മാലിന്യമുക്തമാക്കുവാനും പരിസ്ഥിതി ബോധമുണർത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി പുറ്റാട് ഗവണ്മെന്റ് എൽ.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനമായ ഇന്നലെ (28.07.2017) തുടക്കം കുറിച്ചു. പി.ടി.എ പ്രെസിഡന്റെ നിതേഷ് പുറ്റാടിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം.കെ.അമ്മദ് ഉദ്‌ഘാടനം നിർവഹിച്ചു.ഹെഡ് മിസ്ട്രസ് കെ.സി.വസന്ത ക്ലാസ് എടുത്തു. സീഡ് കോ-ഓർഡിനേറ്ററും അധ്യാപകനുമായ ഇ.മജീദ് നന്ദി പറഞ്ഞു. പ്രദേശവാസികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തകർ വീടുകൾ കയറി ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാലരോഗങ്ങൾ തടയുന്നതിനും, പരിസര വൃത്തി സൂക്ഷിക്കാനും വീടുകൾ കയറി ബോധവൽക്കരിച്ചു.
July 29
12:53
2017