SEED News

നാട്ടുമാവിന്റെ മധുരമൊരുക്കാന്‍ അമരമ്പലം സീഡ് ക്ലബ്ബും





നിലമ്പൂര്‍: അമരമ്പലം സൗത്ത് ഗവ. യു.പി. സ്‌കൂളില്‍ നാട്ടുമാഞ്ചോട്ടില്‍ പദ്ധതിക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്തംഗം ഒ. ഷാജി മാവിന്‍തൈ സീഡ് ക്ലബ്ബ് പ്രസിഡന്റ് ആനന്ദിന് കൈമാറി പദ്ധതി ഉദ്ഘാടനംചെയ്തു. സീഡ് ക്ലബ്ബ് വൈസ് പ്രസിഡന്റ് സഫ, സെക്രട്ടറി ഷിഫാന, ജോയിന്റ് സെക്രട്ടറി അസ്ലം, ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ മേഴ്‌സി എന്നിവര്‍ സംസാരിച്ചു. 
സ്‌കൂളിലെ കുട്ടികള്‍ക്ക് നാട്ടുമാവിന്‍തൈകള്‍ വിതരണം ചെയ്തു. നിലമ്പൂര്‍ ചന്തക്കുന്ന് പഴയ ഡി.എഫ്.ഒ. ബംഗ്ലാവിന് സമീപത്തെ നൂറുവര്‍ഷത്തിനു മുകളില്‍ പ്രായമുള്ള നാടന്‍ മാവില്‍നിന്നാണ് സ്‌കൂള്‍ സീഡ് ക്ലബ്ബ് വിത്ത് ശേഖരിച്ചത്. കുട്ടികളുടെ വീടുകളിലും കുതിരപ്പുഴയുടെ കരകളിലും പദ്ധതിയുടെ ഭാഗമായി മാവിന്‍ തൈകള്‍ െവച്ചുപിടിപ്പിക്കും. നാടന്‍ മാവിന്‍തൈകള്‍ ആവശ്യമുള്ളവര്‍ 9446636278 എന്ന നമ്പറില്‍ വിളിക്കണം. 


July 29
12:53 2017

Write a Comment