നടുകില് തിന്നാം നല്കുകില് നേടാം
കോട്ടയ്ക്കല്: 'നടുകില് തിന്നാം നല്കുകില് നേടാം' എന്ന സന്ദേശവുമായി സീഡ് ക്ലബ്ബംഗങ്ങള് മാവിന്തൈകള് നട്ടു. പരിസ്ഥിതിസംരക്ഷണ ദിനത്തില് കോട്ടൂര് എ.കെ.എം. ഹയര്‌സെക്കന്ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും മലയാളസമിതിയും ചേര്ന്നാണ് നൂറോളം വ്യത്യസ്തയിനം മാവിന്തൈകള് ശേഖരിച്ച് സ്‌കൂളിന്റെ പരിസരപ്രദേശങ്ങളിലെ വീടുകളില് നട്ടുപിടിപ്പിച്ചത്.
സീഡിന്റെ 'നാട്ടുമാഞ്ചോട്ടില്' പരിപാടിയുടെ ഭാഗമായി സര്ക്കാരിന്റെ ഹരിതകേരളം പദ്ധതിയുമായി സഹകരിച്ചാണ് തൈനടല് സംഘടിപ്പിച്ചത്. സീഡ് കോ-ഓര്ഡിനേറ്റര് പി. ഫൈറൂസ്, അധ്യപകരായ എന്.കെ. ഫൈസല്, കെ. നികേഷ് എന്നിവര് നേതൃത്വംനല്കി.
July 29
12:53
2017