നാളേയ്ക്കായി നാട്ടുമാവിന്റെ മധുരമൊരുക്കി സീഡിന്റെ കുട്ടിക്കൂട്ടം
കോട്ടയ്ക്കല്: നാളേയ്ക്കായി നാട്ടുമാവിന്റെ മധുരംവളര്ത്താന് തൈകളൊരുക്കി കുട്ടിക്കൂട്ടം. മാതൃഭൂമി സീഡിന്റെ 'നാട്ടുമാഞ്ചോട്ടില്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്ന് ശേഖരിച്ച മാവിന്തൈകള് പ്രകൃതിസംരക്ഷണദിനത്തില് വിതരണംചെയ്തു. സര്ക്കാറിന്റെ ഹരിതകേരളം പദ്ധതിയുമായി സഹകരിച്ചായിരുന്നു പരിപാടി. കൂരിയാട് എ.എം.യു.പി. സ്‌കൂളില് പാടശേഖരസമിതി കണ്വീനറും കര്ഷകനുമായ പി. അബ്ദുള്കരീം വിദ്യാര്ഥികള്ക്ക് തൈകള്‌നല്കി ഉദ്ഘാടനംചെയ്തു.
ആവശ്യമുള്ളവര്‍ക്ക് മാവിന്‍തൈകള്വിതരണംചെയ്യുന്ന പരിപാടിയാണിത്. തലകാപ്പ് എ.എം.എല്.പി. സ്‌കൂളിലെ പരിസ്ഥിതിക്ലബ്ബ് അംഗങ്ങള്ക്കും ഇവിടത്തെ സീഡ് ക്ലബ്ബംഗങ്ങള് ശേഖരിച്ച തൈകള് നല്കിയിരുന്നു.
July 29
12:53
2017