SEED News

നെല്ലിക്കുഴി ഗവ. ഹൈസ്‌കൂള്‍ സീഡ് ക്ലബ്ബ് വൃക്ഷങ്ങള്‍ക്ക് കാവല്‍തീര്‍ത്ത് പ്രകൃതിസംരക്ഷണ പ്രതിജ്ഞ

നെല്ലിക്കുഴി : നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളിലെ വൃക്ഷങ്ങള്‍ക്ക് കാവല്‍വലയം തീര്‍ത്ത് സീഡ് ക്ലബ്ബിന്റെ അംഗങ്ങള്‍ പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. സ്‌കൂള്‍ മുറ്റത്ത് നട്ടുപരിപാലിച്ച് പോരുന്ന വൃക്ഷങ്ങള്‍ക്ക് ചുറ്റും വലയം തീര്‍ത്താണ് കുട്ടികള്‍ പ്രകൃതിയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ചത്. ലോകപ്രകൃതിസംരക്ഷണദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ നടന്ന പരിപാടിയില്‍  ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ലീജിയ പ്രകൃതിസംരക്ഷണ സന്ദേശം നല്‍കി. സീഡ് ക്ലബ്ബ് കോഡിനേറ്റര്‍ കെ ബി സജീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയര്‍ അസിസ്റ്റന്റ് സി പി അബു, ആശ വര്‍ഗീസ്, ഷീബ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

July 31
12:53 2017

Write a Comment