നെല്ലിക്കുഴി ഗവ.ഹൈസ്‌കൂളില്‍ ഓര്‍മമരം നട്ടുകൊണ്ട് അധ്യാപകര്‍ ഫലവൃക്ഷപാര്‍ക്ക് ഒരുക്കി
നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളില്‍ സീഡ്ക്ലബ്ബുമായി സഹകരിച്ച് അധ്യാപകര്‍ ഓര്‍മമരം നട്ടുകൊണ്ട് ഫലവൃക്ഷപാര്‍ക്ക് ഒരുക്കി. ഈ വര്‍ഷം പുതുതായി എത്തിച്ചേര്‍ന്ന അധ്യാപകരുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് എല്ലാ അധ്യാപകരും പങ്കാളികളായി. മാവ്, പ്ലാവ്, റംബൂട്ടാന്‍, മാതളം, സപ്പോട്ട, മാതളം, നെല്ലി, പേര തുടങ്ങി ഇരുപതില്‍ പരം ഫലവൃക്ഷങ്ങളാണ് പാര്‍ക്കില്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുന്നത്. ഇതിന്റെ പരിചരണത്തിനായി സീഡ്ക്ലബ്ബ് അംഗങ്ങളും സജീവമായി രംഗത്തുണ്ട്.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ലീജിയ, സീനിയര്‍ അസിസ്റ്റന്റ് സി പി അബു, സീഡ് കോഡിനേറ്റര്‍ കെ ബി സജീവ്, പിടിഎ പ്രസിഡന്റ് ഷാജി പറമ്പില്‍, എസ് എം സി ചെയര്‍മാന്‍ പി ബി അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.
July 31
12:53
2017