SEED News

കാര്‍ഷികസംസ്‌കൃതി തിരിച്ചെടുക്കാന്‍ വിദ്യാര്‍ഥികള്‍

ദേവവര്‍കോവില്‍ കെ.വി.കെ.എം.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരേക്കര്‍ സ്ഥലത്ത് കായക്കൊടി കൃഷിഭവന്റെ സഹകരണത്തില്‍ കൊയ്യാല നെല്‍കൃഷി ഇറക്കി. വിത്തുവിതക്കാന്‍ പാകത്തില്‍ മണ്ണൊരുക്കിയത് വിദ്യാര്‍ഥികള്‍ തന്നെയാണ്. പുതിയ തലമുറയുടെ മാതൃകയ്ക്ക് പിന്തുണയുമായ് നാടും നാട്ടുകാരും കൂടെയുണ്ട്. 

കായക്കൊടി കൃഷി ഓഫീസര്‍ പ്രമോദ്, കെ.ടി. അബൂബക്കര്‍ മൗലവി, കെ.വി. ജമാല്‍, പ്രധാനാധ്യാപകന്‍ പി.കെ. നവാസ്, എം.പി. മോഹന്‍ ദാസ്, പി. അശോകന്‍, വി. നാസര്‍, പി. ഷിജിത്ത്, പി. റംല, രൂപേഷ്, വി. നാസര്‍, ഒ. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.വി. നൗഷാദ് സ്വാഗതവും പി.കെ. സണ്ണി നന്ദിയും രേഖപ്പെടുത്തി.

കാര്‍ഷികരംഗത്തെ മാതൃകാ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ വിദ്യാലയത്തിന് മാതൃഭൂമി സീഡ് പദ്ധതിയുടേതുള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

August 01
12:53 2017

Write a Comment