"നോ വാർ " സന്ദേശവുമായി സീഡ്
അവിട്ടത്തൂർ എൽ.ബി.എസ്.എം. എച്ച്. എസിലെ സീഡംഗങ്ങൾ "നോ വാർ "സന്ദേശവുമായി അണിനിരന്നപ്പോൾ
അവിട്ടത്തൂർ: ഹിരോഷിമാ - നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി അവിട്ടത്തൂർ എൽ.ബി.എസ്.എം. എച്ച്. എസിലെ സീഡംഗങ്ങളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുകയും ചെയ്തു. ചടങ്ങിൽ യുദ്ധവിരുദ്ധ ഗാനം ആലപിച്ചു. യുദ്ധവിരുദ്ധ റാലി ഹെഡ്മാസ്റ്റർ മെജോ പോൾ ഫ്ലാഗ് ഓഫ് ചെയ്തു. അദ്ധ്യാപകരായ സി.ജെ.ജോസ്, കെ.കെ.കൃഷ്ണൻ നമ്പൂതിരി , എൻ.എൻ. രാമൻ, സുജ.കെ., സീഡംഗങ്ങളായ ഗോകുൽ, അർജ്ജുൻ, ആദിത്യൻ, ദേവാംശ്, സീഡ് കോർഡിനേറ്റർ രമ.കെ.മേനോൻ എന്നിവർ നേതൃത്വം നൽകി.
August 10
12:53
2017