SEED News

കുടിവെള്ളം സംരക്ഷിക്കാൻ സീഡ് ക്ലബ്ബ് അംഗങ്ങൾ

ഏറാമല: ഓർക്കാട്ടേരി കെ. കെ.എം. ഗവ. ഹൈസ്സുൾ മാതൃഭൂമി സീ ഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടി വെള്ള സംരക്ഷണത്തിനായി ജലശ്രദ്ധ പദ്ധതി തുടങ്ങി. പ്രചാരണത്തിനായി ജല ബോധവത്കരണ റാലി, പ്രസംഗ മത്സ രം എന്നിവ നടത്തി.

'നഗരങ്ങൾ വളരുന്നു. കേരളം വരളുന്നു' എന്ന വിഷയത്തിൽ നടന്ന പ്രസംഗമത്സരത്തിൽ സ്നേഹ സദാനന്ദൻ ഒന്നും, അമയ ഷിജു രണ്ടും സ്ഥാനങ്ങൾ നേടി. ബോധവത്കരണ റാലി പരിസ്ഥിതി ക്ലബ്ബ് കൺവീനർ എ.വി. അംബുജാക്ഷൻ ഫ്ലാഗ്ഓഫ് ചെയ്തു. പ്രധാനാധ്യാപകൻ എം.വി. ചന്ദ്രൻ, പി. സീമ തുടങ്ങിയവർ സംസാരിച്ചു.

ജലദുർവിനിയോഗം നിരീക്ഷിക്കാനും സമഗ്രബോധവത്കരണം നടത്താനും ഗൃഹസന്ദർശനം, ജലാശയ ശുചീകര ണം, മഴവെള്ള സംരക്ഷണം തുടങ്ങി വിവിധപരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.


August 10
12:53 2017

Write a Comment

Related News