SEED News

തെരുവോരങ്ങളിൽ നാട്ടുമാവിൻ തൈകൾ നട്ട് സ്കൂൾ കുട്ടികൾ

പൂച്ചാക്കൽ: തുറവൂർ -പമ്പ പാതയുടെ സമീപത്ത് വെറുതെ കിടക്കുന്ന പ്രദേശത്ത് ഇനി നാട്ടുമാവുകൾ തണൽ വിരിക്കും. ഇവിടെ വഴിയാത്രക്കാർക്ക് പാകമായ നാട്ടുമാങ്ങ വീണ് കിട്ടുന്നകാലം വിദൂരമല്ല. വരുംകാലങ്ങളിൽ ഈ റോഡിൽ യാത്രക്കാർക്ക് ആശ്വാസമേകും പഴമ പേറുന്ന നാട്ടുമാവുകളെന്ന് പ്രതീക്ഷിക്കാം.
പൂച്ചാക്കൽ തേവർവട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ അധ്യാപകരൊത്ത് റോഡിന്റെ സമീപപ്രദേശങ്ങളിലെല്ലാം നാട്ടു മാവിൻ തൈകൾ നട്ടു. 
അതോടെയാണ് പുത്തൻ പ്രതീക്ഷകൾ തളിരിടുന്നത്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മാവിൻ തൈകൾ നട്ടത്.
സീഡ് പദ്ധതിയുടെ ഭാഗമായുള്ള നാട്ടുമാഞ്ചോട്ടിൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തൈകൾ നട്ടത്. തൈക്കാട്ടുശ്ശേരി-തുറവൂർ പാലത്തിന്റെ ഇറക്കത്തിൽ വെറുതെ കിടക്കുന്ന പ്രദേശമാണ് ഇതിനായി തിരഞ്ഞെടുത്തത്. സ്കൂൾ പ്രഥമാധ്യാപിക ഡി.പുഷ്പലത, സിജോ, സീഡ് കോ-ഓർഡിനേറ്റർ വി.ആർ.രജിത തുടങ്ങിയവർ നേതൃത്വം നൽകി.
 തേവർവട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് തൈക്കാട്ടുശ്ശേരി-തുറവൂർ പാലത്തിന്റെ ഇറക്കത്തിൽ റോഡരികിൽ നാട്ടുമാവിൻ തൈകൾ നടുന്നു

August 12
12:53 2017

Write a Comment

Related News