SEED News

സീഡ് ക്ലബ്ബിന്റെ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ

ലക്കിടി: മീറ്റ്ന സീനിയർ ബേസിക് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴക്കാല രോഗപ്രതിരോധ ശുചീകരണം നടന്നു. പരിപാടിയിൽ രക്ഷിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കുചേർന്നു.
ഒറ്റപ്പാലം നഗരസഭ കൗൺസിലർ ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. 
പ്രധാനാധ്യാപകൻ കെ.എം. പദ്മകുമാർ, സീഡ് കോ-ഓർഡിനേറ്റർ കെ. ബാബുരാജ്, പി.ടി.എ. പ്രസിഡന്റ് കെ. ഉദയകുമാർ, ജമീല, കെ.എം. പ്രകാശ് കുമാർ, എം. സിദ്ദിഖ്, കെ. കാളിദാസൻ, സി. രമേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

August 17
12:53 2017

Write a Comment