reporter News

വീട്ടിലൊരു പച്ചക്കറിത്തോട്ടവുമായി മുണ്ടൂർ ഗവ. എൽ.പി. സ്കൂൾ

മുണ്ടൂർ: മാതൃഭൂമി സീഡ് ക്ലബ്ബും സ്കൂൾ പരിസ്ഥിതി ക്ലബ്ബും ചേർന്ന് മുണ്ടൂർ ജി.എൽ.പി. സ്കൂളിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു. 
മുണ്ടൂർ അസിസ്റ്റന്റ് കൃഷി ഓഫീസർ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി. രാമകൃഷ്ണൻ അധ്യക്ഷനായി. 
പരിസ്ഥിതി ക്ലബ്ബ് കോ-ഓർഡിനേറ്റർ എസ്. സുജ, സീഡ് കോ-ഓർഡിനേറ്റർ എ.കെ. അബ്ദുൾസലാം എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് പച്ചക്കറിവിത്തുകളും തൈകളും വിതരണം ചെയ്തു. സ്കൂളിലും പച്ചക്കറിത്തോട്ടം ഒരുക്കി.

August 17
12:53 2017

Write a Comment