SEED News

പുഴയെ അറിയാന് നിളയിലൂടെ ...

  തൃത്താല: പുഴയെ നേരിട്ടറിയാൻ കൂടല്ലൂര് ജി.എച്ച്.എസിലെ വിദ്യാര്ഥികള് പുഴപഠനയാത്ര സംഘടിപ്പിച്ചു. നിളാനദിയുടെ ചരിത്രപഠനത്തിനൊപ്പം കൂടല്ലുരിന്റെ സാംസ്കാരികവഴികള് കണ്ടെത്തുന്നതിനും വരുംതലമുറയ്ക്ക് ബാക്കിവെക്കാനായി നിളയുടെ ജീവനെത്തേടിയുള്ള യാത്രകൂടിയായി അത്.
    സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, ജെ.ആര്.സി. കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തില് ആനക്കര ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് സ്കൂളധികൃതർ പുഴപഠനയാത്ര സംഘടിപ്പിച്ചത്. കൂട്ടക്കടവ് സെന്ററില്നടന്ന പരിപാടി ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധുമാവറ ഉദ്ഘാടനംചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. പ്രദീപ് പഠനയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗം എം.ടി. ഗീത അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ഹാരിഫ് നാലകത്ത്, ശ്രീചന്ദ്രന്, കൂടല്ലൂര് എഡ്യുക്കേഷന് സൊസൈറ്റി പ്രസിഡന്റ് എം.ടി. രവീന്ദ്രന് എന്നിവര് സംസാരിച്ചു. 
      നിളാചരിത്രം, സംസ്കാരം, പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകത എന്നിവ വിളിച്ചോതുന്ന തെരുവുനാടകവും സംഗീത ശില്പവും കുട്ടികള് കൂടല്ലൂരിന് കാഴ്ചവെച്ചു. ഇരുനൂറിലധികം കുട്ടികളും അധ്യാപകരും രക്ഷാകര്ത്താക്കളും പുഴ പഠനയാത്രയില് അണിചേര്ന്നു. പുഴയോടുചേര്ന്നുള്ള ആവാസവ്യവസ്ഥകളും നിര്മാണത്തിലിരിക്കുന്ന കൂട്ടക്കടവ് തടയണയും കുട്ടികള് കണ്ടു. 
നിളാതീരത്ത് മണല്ശില്പങ്ങള് തീര്ത്തും പുഴയെക്കുറിച്ച് കഥകളും കവിതകളും രചിച്ചും മൂന്ന് മണിവരെ പഠനസംഘം തീരത്ത് ചെലവിട്ടു.  
    തുടര്ന്ന്, കൂടല്ലൂര് യാറത്തിനുസമീപം നടന്ന സമാപനയോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണു ഉദ്ഘാടനം ചെയ്തു. 
പി.ടി.എ. പ്രസിഡന്റ് പി.കെ. കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. നിളാസംരക്ഷണ പ്രവര്ത്തനങ്ങളില് നാട്ടുകാരെയും ഭരണകര്ത്താക്കളെയും സമന്വയിപ്പിച്ച് തുടര്പ്രവര്ത്തനങ്ങള്ക്ക് നേതൃത്വംനല്കുമെന്ന് സ്കൂളധികൃതര് അറിയിച്ചു.

August 17
12:53 2017

Write a Comment

Related News