സീഡ് റിപ്പോർട്ടർ ശില്പശാല
കണ്ണൂർ: വിദ്യാർഥികളെ പരിസ്ഥിതി പത്രപ്രവർത്തനത്തിന് സജ്ജരാക്കാനുള്ള മാതൃഭൂമി സീഡിന്റെ ‘സീഡ് റിപ്പോർട്ടർ’ ശില്പശാല നടത്തി. ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 52 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണ് പരിശീലനത്തിനെത്തിയത്.
ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവ് വി.വാസന്തി, മാതൃഭൂമി ചീഫ് റിപ്പോർട്ടർ ദിനകരൻ കൊമ്പിലാത്ത്, മാതൃഭൂമി ടി.വി. പ്രത്യേക ലേഖകൻ സി.കെ.വിജയൻ, ക്ലബ് എഫ്.എം. പ്രൊഡ്യൂസർ ബിജു സന്തോഷ്, ആർ.ജെ.ജ്യോഷ്നി, മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ എന്നിവർ ക്ലാസ് നയിച്ചു.
യൂണിറ്റ് മാനേജർ ജോബി പി.പൗലോസ്, ബിജിഷ ബാലകൃഷ്ണൻ, പി.കെ.ജയരാജ്, കെ.വിജേഷ്, കെ.ഐ.വി.ധനേഷ് എന്നിവർ നേതൃത്വം നൽകി.
August 17
12:53
2017