SEED News

42 തരം ഇലകളുപയോഗിച്ച് 51 വിഭവങ്ങൾ കൂത്തുപറമ്പ് സ്കൂളിൽ തത്സമയ പാചകപ്രദർശനം


കൂത്തുപറമ്പ്: 42 തരം ഇലകളുപയോഗിച്ച് 51 തരം വ്യത്യസ്ത വിഭവങ്ങള്‍ തയ്യാറാക്കി. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്ലബ്ബും ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സും ചേര്‍ന്നാണ് തത്സമയ പാചകപ്രദര്‍ശനം സംഘടിപ്പിച്ചത്. ഭക്ഷ്യയോഗ്യമായ ഇലകളും ഔഷധധാന്യങ്ങളും ഉപയോഗിച്ചാണ് 'ഇലക്കൂട്ടും ഔഷധക്കഞ്ഞിയും' എന്ന പേരില്‍ പാചകപ്രദര്‍ശനം നടത്തിയത്. 
വിദ്യാലയത്തിലെ കൃഷിയിടങ്ങളില്‍നിന്നും  വീടുകളില്‍നിന്നുമാണ് കുട്ടികള്‍ ഇലകള്‍ ശേഖരിച്ചത്. സ്‌കൂള്‍ ഹാളില്‍ തയ്യാറാക്കിയ 10 ഗ്യാസടുപ്പുകളില്‍െവച്ച് വിഭവങ്ങള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു.
ചേമ്പിന്‍തണ്ട് പ്രഥമന്‍, പനിക്കുര്‍ക്കിയില ബജി, മത്തനില ഓലന്‍, ചേമ്പിന്‍തണ്ട് തവരയില സാമ്പാര്‍, ചീരയില മസാലക്കറി, ചീരപ്പച്ചടി, കുമ്പളയില വറവ്, പത്തിലത്തോരന്‍, കാട്ടുചീര പച്ചടി, കൊടുത്തൂവത്തോരന്‍, അഞ്ചിലത്തോരന്‍, മുരിങ്ങയില പത്തല്‍, മുരിങ്ങയില പുട്ട്, ചേമ്പിന്‍തണ്ട് വറവ് തുടങ്ങിയ വിഭവങ്ങളാണ് മൂന്നുമണിക്കൂര്‍കൊണ്ട് വിദ്യാര്‍ഥികള്‍ പാചകംചെയ്തത്.
 26 തരം മരുന്നുകള്‍ ചേര്‍ത്ത കര്‍ക്കടകമരുന്നും 12 തരം മരുന്നുകള്‍ ചേര്‍ത്ത കര്‍ക്കടകക്കഞ്ഞിയും മരുന്നുണ്ട, മരുന്നുപൊടി എന്നിവയും തയ്യാറാക്കി.
ഇലക്കറി പ്രചാരകന്‍ സജീവന്‍ കാവുങ്കര ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ എം.സി.പ്രസന്നകുമാരി, വി.വി.ദിവാകരന്‍, പി.ഗീത, കെ.ബിജുല, കെ.പി.ഷീജ, വിജിന, സീന, രസിത എന്നിവര്‍ സംസാരിച്ചു. വി.വി സുനേഷ്, കുന്നുബ്രോന്‍ രാജന്‍, യു.കെ.അജിത, കെ.വി.ഗിരിജ, എന്‍.പുഷ്പ, കെ.എല്‍ഷൈന, അതുല്‍, വൈഷ്ണവ്, പ്രണവ്, അക്ഷയ്, ആര്യ, വൈഷ്ണ, അനഘ, അഞ്ജിമ, ഗാന എന്നിവര്‍ നേതൃത്വംനല്‍കി.














August 17
12:53 2017

Write a Comment

Related News