ഔഷധക്കഞ്ഞി വിതരണം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഗേൾസ് ഹൈസ്‌കൂളിൽ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ ഔഷധക്കഞ്ഞി പാകം ചെയ്ത് വിതരണം നടത്തി. ആവശ്യമായ ഔഷധ സസ്യങ്ങൾ കുട്ടികൾ തന്നെ ശേഖരിച്ച് കൊണ്ടുവരികയും ഔഷധ സസ്യങ്ങളെ തിരിച്ചറിയുന്നതിന് പ്രത്യേകം പ്രദർശനവും ഒരുക്കി. പ്രധാനാധ്യാപിക സീനത്ത്, സീഡ് അധ്യാപക കോർഡിനേറ്റർ നൈസി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
August 17
12:53
2017