ജൈവ കാർഷിക വിഭവ വിപണന മേള
കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സീഡ് അംഗങ്ഗൾ ജൈവ കാർഷിക വിഭവ വിപണനമേള വൻ വിജയമായി. കുട്ടികൾ അവരുടെ വീടുകളിൽ ഉല്പാദിപ്പിച്ച കാർഷിക വിഭവങ്ങൾ പ്രദർശനത്തിനായി കൊണ്ടുവരികയും പിവണനം നടത്തുകയും ചെയ്തു. വിവിധയിനം ചീരകൾ, വഴുതിന, മത്തങ്ങ, വെണ്ടയ്ക്കാ, കപ്പങ്ങ, കപ്പ, പച്ചമുളക്, ഫാഷൻഫ്രൂട്ട്, കറിവേപ്പില, വാഴപ്പഴം, പച്ചക്കായ, അച്ചിങ്ങ തുടങ്ങി ധാരാളം കാർഷിക വിളകൾ മേളയിൽ സമൃദ്ധമായിരുന്നു. പിടിഎ പ്രസിഡന്റ് പി.എച്ച്. അബ്ദുൾറഷീദ് ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ നൈസി, ഹെഡ്മിസ്ട്രസ് സീനത്ത്, ടി.എൻ. ഭരതൻ, ഇ.കെ. സോമൻ, ഒ.എഫ്. ഫിലിപ്പ് എന്നിവർ സംസാരിച്ചു. സീഡ് പോലീസ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
August 17
12:53
2017