SEED News

നാട്ടുമാവിന്‍ തൈകളുമായി വിദ്യാര്‍ഥികള്‍......

ചെപ്പുകുളം: ശ്രാവണ മാസത്തിലെ അനിഴം നാളിൽ വീടകങ്ങളിൽ നാട്ടുമാവിന്റെ തൈകളെത്തിച്ച് ചെപ്പുകുളം സെൻറ്.തോമസ് യു.പി സ്കൂളിന്റെ വേറിട്ട കർഷക ദിനാഘോഷം. സ്കൂളിലെ സീഡ് ക്ലബ്ബാണ്   
ചക്കര മാവ്, ചന്ദ്രക്കാരൻ, അട്ടനാറി, വരിക്ക മാവ്, മൈലാപ്പൂ തുടങ്ങിയ 120 നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തത്. സീഡിന്റെ നാട്ടു മാഞ്ചോട്ടിൽ പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾ നാട്ടുമാവിൻ തൈകൾ ശേഖരിച്ചത്.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തൈകൾ നൽകി.
സ്കൂൾ മാനേജർ ജോസ് കൂനാനിക്കൽ സീഡ് ക്ലബ്ബഗം ഋഷി .കെ .പ്രദീപിനു ചക്കരമാവിൻ തൈ നൽകി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് വർഗ്ഗീസ്, പി.ടി.എ പ്രസിഡന്റ് സിബി മാത്യു, എം.പി.ടി.എ പ്രസിഡന്റ് 
ജോയ്സി അജീഷ്, സീഡ് കോ ഓർഡിനേറ്റർ പ്രശാന്ത് എന്നിവർ പങ്കെടുത്തു

August 18
12:53 2017

Write a Comment

Related News